സിറിയയുടെ സെന്‍ട്രല്‍ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളും വ്യക്തികളുമായി സാമ്പത്തിക, വ്യാപാര ബന്ധം സ്ഥാപിക്കുന്നവര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ആറ് മാസത്തേക്ക് നിര്‍ത്തിവെച്ചത്. രാജ്യത്തെ മാനുഷിക, സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുത്താന്‍ നീക്കം ഉപകരിക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സിറിയയുമായി സഹകരിക്കാന്‍ തയാറുള്ള ഏത് രാജ്യത്തെയും സ്വാഗതം ചെയ്യുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന ഒറ്റ നിബന്ധന മാത്രമാണുള്ളത്.
തുര്‍ക്കിയിലെ യു.എസ് സ്ഥാനപതിയും സിറിയയുടെ പ്രത്യേക ദൂതനായി നിയമിതനുമായ തോമസ് ബരാക് ശനിയാഴ്ച തുര്‍ക്കി സന്ദര്‍ശന വേളയില്‍ സിറിയന്‍ പ്രസിഡന്റ് അപ്മദ് അശ്ശര്ഉമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയന്‍ ജനതക്ക് അതിജീവിക്കാന്‍ മാത്രമല്ല, പുരോഗതി കൈവരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ പുതിയ സര്‍ക്കാറിനെ പ്രാപ്തമാക്കുകയാണ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യമെന്ന് ബരാക് വ്യക്തമാക്കിയിരുന്നു.

Comments: